അട്ടപ്പാടി: നിരവധി കഞ്ചാവ് മോഷണ കേസുകളിലെ പ്രതിയും സ്ഥിരം കഞ്ചാവ് കച്ചവടക്കാരനുമായ നായക്കര്പ്പടിയില് അസീസ് എന്ന ഇരുമ്പന്‍ അസി 1.400 കിലോ ഗ്രാം കഞ്ചാവുമായി പൊലീസ് പിടിയിലായി.
ഇയാളുടെ പേരില്‍ പൊലീസ് എക്സൈസ് എന്നിവ ഉള്‍പ്പെടെ 20ല്‍ അധികം കഞ്ചാവ് കേസുകള്‍ ഉണ്ട്. കൂടാതെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. നായക്കര്പ്പടിയില് കൃഷിക്കെന്ന വ്യാജേന സ്ഥലം പാട്ടത്തിനെടുത്ത് താമസിച്ചു വരുന്ന ഇയാള്‍ മൊത്തമായും ചില്ലറയായും കഞ്ചാവ് കച്ചവടം നടത്തുന്നു.
രണ്ട് മാസം മുമ്പാണ് കഞ്ചാവ് കേസില്‍ ജയിലില്‍ പോയ അസീസ് ജാമ്യത്തില്‍ ഇറങ്ങിയത്. അന്ന് മുതല്‍ പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. അഗളി ഡിവൈഎസ്പി. ടി.കെ.സുബ്രഹ്മണ്യന് കിട്ടിയ രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നായക്കര്പ്പടിയില് പരിശോധന നടത്തി,അഗളി സിഐ. എ.എം.സിദ്ധിഖിന്റെ നേതൃത്വത്തില്‍ അഗളി എസ്ഐ. രാജേഷ് അയോട്ടനും സംഘവും ശനിയാഴ്ച വൈകീട്ട് 1.400 കിലോ ഗ്രാം കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തു.
സംഘത്തില്‍ എഎസ്ഐ. അബ്ദുള്‍ നജീബ്,സിപിഒമാരായ പ്രിന്‍സ്,ദിലീപ്,ശ്യാംകുമാര്‍,ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: