പാലക്കാട്: ഒ.വി വിജയന് സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഖസാക്കിന്റെ ഇതിഹാസഭൂമിയായ തസ്രാക്കില്‍ ഈ മാസം 30നു ഇതിഹാസകാരന്റെ ചരമദിനത്തിന്റെ മുന്നോടിയായാണ് ആഘോഷങ്ങള്‍.
‘തസ്രാക്കിലേക്ക് വീണ്ടും’എന്ന പേരില്‍ ഇതിഹാസകാരന് ഒ.വി വിജയനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഇവിടെപുനര്ജനിക്കുന്നു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന കലാ സാഹിത്യ, സാംസ്കാരിക പരിപാടികളിലൂടെ തസ്രാക്കില്‍ ഒ.വി വിജയന്റെ ജീവിക്കുന്ന ഓര്‍മ്മകള്‍ തുടിച്ചുനില്ക്കും.
കേരള സാഹിത്യഅക്കാദമി, കേരല ലളിത കലാ അക്കാദമി, കേരള നാടക അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ഒ.വി വിജയന് സ്മാരക സമിതി പരിപാടികള്‍ നടത്തുന്നത്.
ഒ.വി വിജയന് സ്മാരക ചിത്രകലാക്യാംപ്, പ്രദര്‍ശനങ്ങള്‍, ഒ.വി.വിജയന്റെ നോവലുകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദര്‍നം, ‘കര്‍മ്മ പരമ്പരയിലെ കണ്ണികള്‍’ ഫോട്ടോ പ്രദര്‍ശനം, ‘വായനാനുഭവത്തിന്റെ ദൃശ്യാനുഭവങ്ങള്‍’ കാന്‍വാസ് ചിത്രപ്രദര്‍ശനം, കാര്ട്ടൂണ്പ്രദര്ശനം, ‘ഇതിഹാസ ഭൂമിയില്‍ ഒരു സാംസ്കാരിക കൂട്ടായ്മ’ ഒ.വി വിജയന് പ്രണാമം അര്പ്പിക്കുന്നപൂര്ണ്ണദിന സാംസ്ക്കാരിക പരിപാടി എന്നിവ വിവിധ ദിനങ്ങളിലായി നടക്കും.
ഖസാക്ക് ശില്‍പ്പവനം, ലൈവ് തിയറ്റര്‍ ഓണ്‍ ഡിമാന്റ്, ഒ.വി വിജയന് സ്മാരക ബ്രോഷര്‍, ഒ.വി വിജയന് സ്മാരക ടോക്കണ്‍, എന്നിവ വിവിധ ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന സജിതമഠത്തില്‍ സംവിധാനം ചെയ്ത മത്സ്യഗന്ധി എന്ന നാടകം ശൈലജ പി.അമ്പു അരങ്ങത്ത് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: