ആലത്തൂര്‍: എരിമയൂര്‍ അരിയോട് പ്രദേശത്ത് അനധികൃതമായി നിര്‍മിച്ച് വില്‍പ്പനക്കായി വെച്ച 55000 ഓളം ഇഷ്ടികകള്‍ റവന്യൂ സ്വകാഡ് സര്‍ക്കാറിലേക്ക് കണ്ട് കെട്ടി.
ആലത്തൂര്‍ തഹസില്‍ദാര്‍ എം.കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ തഹസില്‍ദാര്‍ പി.എ.വിഭൂഷണന്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജനാര്ദ്ദനന്, എരിമയൂര്‍ വില്ലേജ് ഓഫീസര്മോഹനന്പിള്ള, സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ ശശി, റവന്യൂജീവനക്കാരായബിനു വര്‍ഗീസ്, അബ്ദുള്‍ഖാദര്‍ എന്നിവരാണ് സ്വകാഡിലുണ്ടായിരുന്നത്.
കണ്ടുകെട്ടിയ ഇഷ്ടികകള്‍ നിര്മതി കേന്ദ്രത്തിന് കൈമാറുന്നതാണ്, ആവശ്യക്കാര്‍ക്ക് കമ്പോളവിലയിലും കുറഞ്ഞ വിലയില്‍ ഇഷ്ടികകള്‍ നിര്മതി കേന്ദ്രത്തില്‍ നിന്നും ല’്യമാകും.
നിയമം ലംഘിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടിക നിര്‍മാണത്തിനെതിരെ തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: