പാലക്കാട്: ജീവജലത്തിനായി ജീവജാലങ്ങള്‍ക്കായി ജനങ്ങള്‍ക്കായി പ്രകൃതിയുടെ നിലനില്‍പ്പിനായി എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലസ്വരാജിന്റെ ജില്ലാതല ഉദ്ഘാടനം 23ന് രാവിലെ 10ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ചിറ്റൂര്‍-തത്തമംഗലം പുഴപ്പാലത്ത് നിര്‍വ്വഹിക്കും.
മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ ചിറ്റൂര്‍ പുഴ ശുചീകരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലുട നീളം ഒന്നരലക്ഷം വൃക്ഷതൈകള്‍ നടും. കരിമ്പനകളുടെ നാടെന്നറിയപ്പെടുന്ന പാലക്കാടിന്ന് കരിമ്പനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷമായ കഞ്ചിക്കോട് വനാതിര്‍ത്തിയില്‍ അമ്പതിനായിരം കരിമ്പനചെടികള് നടും.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗവും ജില്ലാ കോര്‍ഡിനേറ്ററുമായ കെ.ശ്രീധരന്, കല്ലൂര്‍ ബാലന്, റിട്ട.ഡിഎഫ്ഒ പി.ജയപ്രകാശ്,ബിജെപി ജില്ലാ ജന.സെക്ര. കെ.ജി.പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.ജലസ്വരാജ് പദ്ധതി പ്രകാരം ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ കര്‍ഷകമോര്‍ച്ച തീരുമാനിച്ചു.
ജില്ലയിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക,കൃഷി ഉണക്കത്തിന് നഷ്ടപരിഹാരം നല്‍കുക, വരള്‍ച്ചമൂലം കൃഷി ഇറക്കാന്‍ കഴിയാതെപോയ കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ കാര്‍ഷക മോര്‍ച്ച ഉന്നയിച്ചു.
ജില്ലാ പ്രസി.കെ.ശിവദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജന.സെക്ര.കെ.ജി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജലസ്വരാജ് കോര്‍ഡിനേറ്റര്‍ കെ.ശ്രീധരന്, എം.ചെന്താമരാക്ഷന്, എ.സി.മോഹനന്, എ.പി.സുമേഷ് കുമാര്‍, എം.രാധാകൃഷ്ണന്, കെ.വി.രാധാകൃഷ്ണന്, അഡ്വ. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: