ന്യൂദല്‍ഹി: ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിന്റെ കൈവശമുള്ള, ഹിന്ദുസ്ഥാന്‍ ഫ്ളൂറോകാര്ബണിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഫ്ളൂറോ കാര്‍ബണിന്റെ 56.43 ശതമാനം ഓഹരികളാണ് എച്ച്ഒസിഎല്ലിന്റെ കൈവശമുള്ളത്.
ഫ്ളൂറോകാര്ബണ്, ഭാരത് പമ്പ്സ് ആന്‍ഡ് കംപ്രസേഴ്സ്, ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനി എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനും നാല് കമ്പനികള്‍ ( ഹിന്ദുസ്ഥാന്‍ പ്രിഫാബ്,എന്‍ജിനിയറിങ്ങ് പ്രോജക്ട്സ്, എച്ച് എസ്സിസി, നാഷണല്‍ പ്രോജക്ടസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന്) എന്നിവ അതേതരത്തിലുള്ള കമ്പനികളുമായി ലയിപ്പിക്കാനുമാണ് കേന്ദ്ര തീരുമാനം.
ഭാരത് പമ്പ്സ്സിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കും. ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയുടെ 99.53 ഓഹരികളാണ് വില്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: