ന്യൂദല്‍ഹി: രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കുള്ള നികുതി നിരക്ക് പത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചതോടെ സത്യസന്ധരായ നികുതിദായകര്‍ക്ക് ലഭിക്കുന്നത് 14,806 രൂപ.
50 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 12,500 രൂപ മുതല്‍ 14,806 രൂപവരെയാണ് മിച്ചം പിടിക്കാന്‍ കഴിയുക. മൊത്തം രണ്ടു കോടിപേര്‍ക്ക് ഗുണം ലഭിക്കും. 97നു ശേഷം ഇതാദ്യമായാണ് ഇത്തരമൊരാശ്വാസം നികുതി ദായകര്‍ക്ക് ലഭിക്കുന്നത്.
റിബേറ്റ് കൂടി ലഭിക്കുന്നതോടെ മൂന്ന് ലക്ഷം രൂപ മുതല്‍ മൂന്നരലക്ഷം വരെ വരുമാനമുളളവര്‍ക്ക് 2500 രൂപ മാത്രമാണ് നികുതി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: