വാഷിങ്ടണ്‍: ചൈനയില്‍ നിന്നുള്ള ടയറിന് അധിക നികുതി ഏര്‍പ്പെടുത്താന്‍ യുഎസ് ഇറക്കുമതി നിയന്ത്രണ കമ്മീഷനായ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് തീരുമാനിച്ചു. ചൈന ടയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
നിലവിലുള്ള നികുതിക്ക് പുറമെ ഡംപിങ് നികുതി എന്ന പേരില്‍ അധിക നികുതി ചുമത്താനാണ് പുതിയ തീരുമാനം. ഇതോടെ നികുതി 36 ശതമാനമാകും. ചൈനീസ് ടയറുകളുടെ വില അമേരിക്കന്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ടയറുകളുടെ വിലയ്ക്ക് തുല്യമാക്കുക എന്നതാണ് അമേരിക്ക ഇതുവഴി ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ വര്‍ഷം തന്നെ ഈ ആവശ്യം ഉന്നയിച്ച് അമേരിക്കന്‍ ടയര്‍ കമ്പനികള്‍ അമേരിക്കന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. പുതിയ തീരുമാനം ചൈനക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: