കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (സിയാല്‍) മൂന്നാം ടെര്‍മിനല്‍ മാര്‍ച്ച് രണ്ടാംവാരം പ്രവര്‍ത്തനം തുടങ്ങും. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍.
ടെര്‍മിനല്‍, ഫ്ളൈ ഓവര്‍, ഏപ്രണ്‍ എന്നിവയ്ക്കുള്‍പ്പെടെ നിര്‍മ്മാണ ചെലവ് 1100 കോടിയോളം. 2014 ഫെബ്രുവരിയില്‍ തറക്കല്ലിട്ട് മൂന്നു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കി. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അലങ്കാരവും ടെര്‍മിനലിന്റെ ആകര്‍ഷണം. അത്യാധുനിക സുരക്ഷാ, ഓപ്പറേഷണല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശില്പ്പഭംഗിയില് തനത് കേരള മാതൃകയാണ്. തൃശൂര്‍ പൂരത്തെ അനുസ്മരിപ്പിക്കുന്നതാണ് ടെര്‍മിനലിന്റെ അകച്ചമയം. നിലവിലുള്ള ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളുടെ രണ്ടര ഇരട്ടി വിസ്തൃതി മൂന്നാം ടെര്‍മിനലിനുണ്ട്. ടി-3 പ്രവര്‍ത്തനം തുടങ്ങിയാല്‍ നിലവിലുള്ള ടെര്‍മിനലുകള്‍ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസിനായി മാത്രം മാറ്റിവയ്ക്കും. അതോടെ മൊത്തം 2.1 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെര്‍മിനലുകള്‍ സിയാലിന് ലഭ്യമാകും.
ടി-3 സവിശേഷതകള്‍
* 15 ലക്ഷം ചതരുശ്രയടി വിസ്തീര്‍ണം
* 84 ചെക്ക് ഇന്‍ കൗണ്ടറുകള്‍
* 80 ഇമിഗ്രേഷന്‍/ എമിഗ്രേഷന്‍ കൗണ്ടറുകള്‍
* മൂവിങ് വാക്ക് വേയ്സ്
* ഏഷ്യയില്‍ ആദ്യമായി ഒന്നാം ലെവല്‍ മുതല്‍ 360 ഡിഗ്രി ഇമേജിങ്ങോടെ സിടി സ്കാനിങ് ബാഗേജ് ഹാന്ഡ്ലിങ് സംവിധാനം
* 1400 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച മേല്ക്കൂരയോടു കൂടിയ പാര്‍ക്കിങ് സംവിധാനം
* വെര്‍ട്ടിക്കല്‍ ഓര്‍ക്കിഡ് ഗാര്ഡന്
* ബിസിനസ് ലോഞ്ച്
*മെഡിക്കല്‍ ഇന്സ്പെക്ഷന് റൂം
* ഷോപ്പിങ് ആര്‍ക്കേഡ് * ഫൂഡ് കോര്‍ട്ടുകള്‍
* പത്ത് എയ്റോ ബ്രിഡ്ജുകള്‍
* 9 വിഷ്വല്‍ ഡോക്കിങ് ഗൈഡന്‍സ് സിസ്റ്റം
* 3000 സുരക്ഷാ ക്യാമറകള്‍
* ബൂം ബാരിയര്‍
* അത്യാധുനിക സെക്യൂരിറ്റി ഗേറ്റ് ഹൗസ്
* 10 എസ്കലേറ്ററുകള്‍
* 21 എലവേറ്ററുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: