വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മില്‍ വന്‍ വ്യാപാര യുദ്ധത്തിന് സാധ്യതയെന്ന് അലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ. ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ വാണിജ്യ കരാറുകള്‍ വേണ്ട വിധത്തില്‍ പാലിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇത്തരമൊരു സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് മുതല്‍ അഞ്ചു വരെ കൊല്ലം സാമ്പത്തിക സ്ഥിതി കരുതിയതിനേക്കാള്‍ മോശമാകും. ചൈനീസ് സമ്പദ്ഘടനയിലുണ്ടാകുന്ന മാന്ദ്യമാണിതിനു കാരണം. ചൈനയുടെ ധനകാര്യമേഖലയില്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.7 ശതമാനം ഇടിവാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന വളര്‍ച്ചാ നിരക്ക് അവര്‍ക്ക് നിലനിര്‍ത്താനാകില്ലെന്നും ഇദ്ദേഹം പറയുന്നു. ഇത് സ്വഭാവികം മാത്രമാണ്. അതുകൊണ്ട് തന്നെ വളര്‍ച്ചാ നിരക്കിന്റെ ഗുണമേന്മയില് ശ്രദ്ധ ചെലുത്തണം. അതായത് ഉത്പാദനം മെച്ചപ്പെടുത്തണം, അദ്ദേഹം നിര്‍ദേശിക്കുന്നു.
ട്രംപ് മിടുക്കനെന്നു പറയുന്ന അദ്ദേഹത്തിന്റെ സംസാര ശൈലിയില്‍ മാത്രമാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയക്കാരില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന വിധത്തിലല്ല അദ്ദേഹത്തിന്റെ ഇടപെടലുകള്‍. അമേരിക്കയില്‍ വിവിധ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. അവ മറ്റൊരു തരത്തില്‍ പരിഹരിക്കാനാണ് ട്രംപിന്റെ ശ്രമം. സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പത്ത് ലക്ഷം ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്കയില്‍ ഇ കൊമേഴ്സിലൂടെ വിറ്റഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അമേരിക്കയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന വാഗ്ദാനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: