കോട്ടയം: ട്രാവന്‍കൂര്‍ സിമന്റ്സ് വാള്പുട്ടിയുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരം യൂണിറ്റിനു പുറമേ നാട്ടകം യൂണിറ്റിലും വാള്‍പുട്ടി ഉത്പാദനം ആരംഭിക്കാനാണ് പദ്ധതി. ഇതിനായി നേരത്തെ ഉത്പാദനം നിര്‍ത്തിയ സിമന്റ് പെയിന്റ് യൂണിറ്റ് വാള്‍പുട്ടി ഉത്പാദന യൂണിറ്റാക്കി.
തിരുവനന്തപുരത്തെ യൂണിറ്റില്‍ മാത്രമാണ് വാള്‍പുട്ടി നിര്‍മിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ പ്രതിമാസം 1000 ടണ്‍ വാള്‍പുട്ടി വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ യൂണിറ്റ് ആരംഭിച്ചത്. വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ പൂര്‍ണമായും യാഥാര്ത്ഥ്യത്തിലെത്തുന്നതോടെ കമ്പനി ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഡി ഇന്‍ ചാര്‍ജ് അബു ജെയിംസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: