ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ തുടങ്ങിയ പ്രതിഷേധ സമരങ്ങള്‍ക്ക് കടല്‍ കടന്നും പിന്തുണയെത്തുന്നു.
ബ്രിട്ടനിലെ തമിഴ് സമൂഹവും വിവിധ സാംസ്ക്കാരിക കൂട്ടായ്മകളുമാണ് പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ലണ്ടന്‍ ഈസ്റ്റ് ഹാം ,ലെസ്റ്റര്‍, ബിര്‍മിങ്ഹാം ,ചെംസ്ഫോര്‍ഡ് ,ഈസ്റ്റ് മിഡ്ലാന്‍ഡ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചു.
തമിഴനെന്നു സൊല്ലെടാ ഉന്മയോടെ സൊല്ലെടാ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി കുടുംബസമേതമാണ് പലരും പങ്കെടുത്തത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: