ബംഗളൂരൂ: ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്. 2015ല്‍ ഇക്കാര്യത്തില്‍ മൂന്നാംസ്ഥാനത്തായിരുന്ന ഇന്ത്യ അമേരിക്കയെ പിന്തളളി ഇപ്പോള്‍ 600 കോടി ആപ്പുകളുമായി ഒന്നാം സ്ഥാനത്തെത്തി.
ആപ് ആനി എന്ന ആഗോള നിരീക്ഷകരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബ്രസീലിലിനാണ് മൂന്നാം സ്ഥാനം. 500 കോടിയാണ് ഇവിടുത്തുകാര്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
ചൈന ഗൂഗിള്‍ പ്ലേ (ആന്‍ഡ്രോയ്ഡ്) റാങ്കിംഗില്‍ ഇടംപിടിച്ചിട്ടില്ല. രാജ്യത്ത് ഗൂഗിളിന് നിരോധനമുണ്ട്. എന്നാല്‍ ഐഓഎസ് (ആപ്പിള്‍) ആപ്പിന്റെ കാര്യത്തില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: