ഷവോമി റെഡ്മി നോട്ട് 4 പുറത്തിറങ്ങി. 2ജിബി റാമും 32ജിബി സ്റ്റോറേജും അടങ്ങിയ അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില.
3ജിബി റാമും 32ജിബി സ്റ്റോറേജുമടങ്ങിയ മോഡലിന് 10,999 രൂപയും 4ജിബി റാം + 64ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയുമാണ് വില. ഫ്ളിപ്പ്ക്കാര്‍ട്ട്, Mi.com എന്നീ സൈറ്റുകളില്‍ നിന്ന് ജനുവരി 23ാം തീയതി 12 മണി മുതല്‍ ഫോണ്‍ വാങ്ങി തുടങ്ങാം.
ഫോണിന് പ്രീ-റജിസ്ട്രേഷനൊന്നും ആവശ്യമില്ല. കറുപ്പ്, ഗ്രേ, ഗോള്‍ഡന്‍ നിറങ്ങളില്‍ ഷവോമി വിപണിയില്‍ ലഭ്യമാകും. മികച്ച ബാറ്ററി ലൈഫാണ് ഷവോമിയുടേതായി എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. നിലവില്‍ ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 3, റെഡ്മി 3എസ്, റെഡ്മി 3എസ് പ്രൈം എന്നിവ ഇന്ത്യന്‍ വിപണി കൈയ്യടക്കിയ മോഡലുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: