മുംബൈ: ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ശേഷവും റിലയന്‍സ് ജിയോ സൗജന്യ സേവനം തുടര്‍ന്നേക്കുമെന്ന് സൂചന. മാര്‍ച്ച് 31 വരെയായിരുന്നു ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് മാസത്തേക്ക് കൂടിയാകും ഓഫര്‍ ദീര്‍ഘിപ്പിക്കുക.
പുതിയ ഓഫര്‍ പ്രകാരം വോയ്സ് കോളുകള്‍ പൂര്‍ണമായി സൗജന്യം. എന്നാല്‍, ഡേറ്റ സേവനത്തിന് 100 രൂപ അധികം നല്‍കണം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ട്രായിയുടെ നിയന്ത്രണമുള്ളതിനാലാണ് കുറഞ്ഞ നിരക്കില്‍ സേവനം നല്കാന് റിലയന്‍സ് തയാറെടുക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: