ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ചാനല്‍ ശൃംഖലയായ ടിവി 18ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസ ലാഭത്തില്‍ 77 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞമാസം 31ലെ കണക്കുകള്‍ പ്രകാരം കമ്പനിയ്ക്ക് 19.69 കോടി രൂപയാണ് ലാഭമുണ്ടായത്. മുന്‍വര്‍ഷം ഇതേ ഘട്ടത്തില്‍ കമ്പനിയുടെ മൊത്തലാഭം 84.88 കോടി രൂപയായിരുന്നു. 249.97 കോടി രൂപയാണ് ചാനലിന്റെ നടത്തിപ്പ് വരുമാനം. 0.92ശതമാനം വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത് 247.68 കോടി ആയിരുന്നു.
മറ്റ് വരുമാനത്തില്‍ 63.73 ശതമാനം ഇടിവുണ്ടായി. അതായത് 4.74 കോടി രൂപയുടെ ഇടിവ്. നികുതി ചെലവുകള്‍ ഗണ്യമായി വര്‍ദ്ധിച്ചു. ഏഴ് മടങ്ങാണ് നികുതി കൂടിയത്. മുന്‍ വര്‍ഷം 84.14 ലക്ഷം രൂപയായിരുന്ന ഇത് ഈ വര്‍ഷം 6.10 രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: