ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷമുളള സമയം വീട് വാങ്ങുന്നവര്‍ക്ക് ഏറെ അനുയോജ്യമെന്ന് എച്ച്ഡിഎഫ്സി ചെയര്മാന് ദീപക് പരേഖ്. കുറഞ്ഞ പലിശ നിരക്കും സുതാര്യതയും വലിയ സാമ്പത്തികം വേണ്ടെന്നതും വിപണിയെ സാധാരണക്കാരന് പ്രാപ്തമാക്കുന്നു.
പല ഭവന നിര്‍മാതാക്കളും കുറഞ്ഞ നിരക്കിലുളള വീടുകള്‍ മുന്നോട്ട് വയ്ക്കുന്നുമുണ്ട്. സര്‍ക്കാരിന്റെ വലിയൊരു നടപടിയാണ് നോട്ട് അസാധുവാക്കല്‍. ഇതോടെ ചെറുകിട ഭവനനിര്മാതാക്കളും നിയമത്തിനുളളില് വന്നു. കളളപ്പണം വന്‍തോതില്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും പരേഖ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: