ന്യൂദല്‍ഹി: ഫെബ്രുവരി മുതല്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളിയുടെ നിരക്ക് കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പദ്ധതിയിട്ടു. ഇത് പ്രാവര്‍ത്തികമാവുന്നതോടെ തുച്ഛമായ നിരക്കില്‍ ഫോണ്‍ വിളിക്കാം. വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള ഫോണ്‍ വിളികള്‍ക്കുള്ള തടസങ്ങളും ഇല്ലാതാവും.
ഇന്റര്‍നെറ്റ് ടെലിഫോണ്‍ സാധ്യമാക്കണമെങ്കില്‍ ടെലികോം കമ്പനികള്‍ ട്രായ് ലൈസന്‍സ് എടുക്കണം. ഈ ലൈസന്‍സ് കാലാവധി നീട്ടാനും ട്രായ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയര്മാന് ആര്. എസ്. ശര്‍മ്മ അറിയിച്ചു. ഇന്റര്‍നെറ്റ് ഫോണ്‍ വിളികളുടെ ചാര്‍ജ് കുറയ്ക്കുന്നത് ജൂണ്‍ മുതല്‍ ട്രായ്യുടെ പരിഗണനയിലാണ്. വാട്സ് ആപ്പ് സ്കൈപ്പ് എന്നിവ ഉപയോഗിച്ചാണ് നിലവില്‍ ഇന്റര്‍നെറ്റ് വീഡിയോകോളിങ് സാധ്യമാക്കുന്നത്.
ഇന്റര്‍നെറ്റ് വഴിയുള്ള ഫോണ്‍വിളികള്‍ ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതുടര്‍ന്ന് ബിഎസ്എന്‍എല്‍, മറ്റു സ്വകാര്യ ടെലികോം സര്‍വ്വീസുകളുമായി ബന്ധപ്പെട്ടശേഷം നടപടി സ്വീകരിക്കുമെന്ന് ട്രായ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: