മുംബൈ: ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഉടമസ്ഥ സ്ഥാപനമായ ടാറ്റസണ്‍സ് മേധാവിയായി എന്‍.ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു.
നിലവില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ മേധാവിയാണ് ഇദ്ദേഹം. മുംബൈയില്‍ ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗമാണ് ഇദ്ദേഹത്തെ 4.76ലക്ഷം കോടി രൂപയുടെ ആസ്തിയുളള ടാറ്റകമ്പനികളുടെ മേധാവിയായി തെരഞ്ഞെടുത്തത്.
സൈറസ് മിസ്ത്രിയെ നീക്കിയ ശേഷം രത്തന്‍ ടാറ്റയാണ് ഇടക്കാല മേധാവിയായി പ്രവര്‍ത്തിച്ചിരുന്നത്. അടുത്തമാസം 21ന് ചന്ദ്രശേഖരന് സ്ഥാനമേല്‍ക്കും. ടിസിഎസ് സിഎഫ്ഓ രാജേഷ് ഗോപിനാഥന് ടിസിഎസിന്റെ നേതൃത്വത്തിലേക്ക് വരും.
ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ ടീ തുടങ്ങിയ എഴുപതോളം കമ്പനികള്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: