മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 240.85 പോയന്റ് ഉയര്‍ന്ന് 27140.41ലും നിഫ്റ്റി 92.05 പോയന്റ് നേട്ടത്തില്‍ 8380.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1704 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1089 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ഐടിസി, റിലയന്‍സ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: