ഗാന്ധിനഗര്‍: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സാമ്പത്തിക മേഖലയില്‍ അനുഭവപ്പെട്ട മാറ്റങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ സാധാരണഗതിയിലാവുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ.
ഡിജിറ്റൈസേഷന് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള എല്ലാ ബുദ്ധിമുട്ടുകളും അധികം വൈകാതെ തന്നെ ഇല്ലാതവും. എട്ടാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ (വിജിജിഎസ്) പങ്കെടുക്കുന്നതിനായി ഗുജറാത്തിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തിയ അരുന്ധതി ഭട്ടാചാര്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആവശ്യത്തിനു പണം എല്ലായിടങ്ങളിലും ലഭ്യമായിത്തുടങ്ങി. അതുകൊണ്ടുതന്നെ ബാങ്കുകളില്‍ പണം മാറ്റുന്നതിനായി ഉണ്ടായിരുന്ന നീണ്ട ക്യൂ ഇപ്പോഴില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: