സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ ഇമെയില്‍ സേവനദാതാക്കളായ യാഹു പേരുമാറ്റുന്നു. അല്തെബ ഐഎന്‍സി എന്നാണ് പുതിയ പേര്. വെറിസണ്‍ കമ്മ്യൂണിക്കേഷന്‍സ് കമ്പനിയെ ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പേരുമാറ്റുന്നത്.
വേറിസണ് ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ നിലവിലെ സിഇഒ മരിസ മേയറും നാലു ഡയറക്ടര്‍മാരും കമ്പനിയുടെ 10 ബോര്‍ഡ് അംഗങ്ങളും രാജി വെയ്ക്കുമെന്ന് യാഹു ഗ്രൂപ്പ് തിങ്കളാഴ്ച്ച അറിയിച്ചു. ബാക്കിയുള്ളവര്‍ അല്തെബയ്ക്കൊപ്പം ചേരും.
യാഹുവിന്റെ ഡയറക്ടറായിരുന്ന എറിക് ബ്രാന്‍ഡ്റ്റ് കമ്പനിയുടെ ചെയര്‍മാനാവും. മുന്‍ ചെയര്മാന് മയ്നാര്‍ഡ് വെബ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനമെന്നും തിങ്കളാഴ്ച്ച യാഹു പുറത്തുവിട്ട വാര്‍ത്തയില്‍ അറിയിച്ചു. 483 കോടി ഡോളറിനാണ് (31900 കോടി രൂപ) കൈമാറുന്നത്.
യാഹൂവിന്റെ മുഖ്യ ബിസിനസ് വിഭാഗങ്ങളായ ഇമെയില്‍, സെര്‍ച്ച് എന്ജിന്, മെസഞ്ചര്‍ തുടങ്ങിയവയാണ് വെറിസണിനു കൈമാറുന്നത്. എന്നാല്‍ യാഹുവിന്റെ കൈവശമുള്ള പണവും, ആലിബാബ ഗ്രൂപ്പിലേയും യാഹു ജപ്പാനിലേയും ഓഹരികള്‍ കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഓഹരി ഉടമകളുടേയും വിപണം നിയന്ത്രണ ഏജന്‍സികളുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ 2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുന്നതാണ്. ഇന്റര്‍നെറ്റ് മാസ് മീഡിയ കമ്പനിയായ എഒഎല്ലിനെ 440 കോടി ഡോളര്‍ നല്കി വെറിസണ്‍ ഗ്രൂപ്പ് എറ്റെടുത്തിരുന്നു.
ഡിജിറ്റല്‍ പരസ്യ മേഖലയിലും മാധ്യമ വിപണിയിലും ശക്തമാവുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കലുകള്‍ എന്ന് വെറിസണ്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രോഡക്ട് ഇന്നവേഷന്‍ വിഭാഗം പ്രസിഡന്റുമായ മാര്‍നി വാര്ഡന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: