ലോസ്ഏഞ്ചലസ്: മൊബൈല്‍ രംഗത്ത് വിപ്ലവവുമായി കടന്ന് വന്ന ആപ്പിളിന്റെ ഐഫോണിന് പത്ത് വയസ് തികഞ്ഞു. സ്റ്റീവ് ജോബ്സ് എന്ന സാങ്കേതിക വിദഗ്ദ്ധനായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍.
ത്രീ ഇന്‍ വണ്‍ എന്ന പ്രഖ്യാപനവുമായാണ് സാങ്കേതികതയുടെ വിശാല ലോകം നമുക്ക് മുന്നില്‍ തുറന്നിട്ട് കൊണ്ട് ജോബ്സ് ആപ്പിള്‍ ഐഫോണുമായെത്തിയത്. ഇപ്പോള്‍ വിപണിയിലുളള എല്ലാ സ്മാര്‍ട്ട് ഫോണുകളുടെയും ആദ്യരൂപം ആപ്പിളിന്റെ ഐഫോണായിരുന്നു.
2007 മുതല്‍ 100 കോടി ഐഫോണുകളാണ് ആപ്പിള്‍ വിപണിയിലെത്തിച്ചത്. അടുത്തിടെയായി കച്ചവടത്തില്‍ ഗണ്യമായ കുറവുണ്ട്. എന്നാല്‍ ഏറ്റവും പുതിയ ഐഫോണ്‍7 വിപണിയിലെത്തി മണിക്കൂറുകള്‍ക്കകം മുഴുവനും വിറ്റ് പോയത് സമീപകാല ചരിത്രം.
തങ്ങളുടെ ഏറ്റവും മികച്ച ഉത്പന്നം ഇനിയും എത്തിയിട്ടില്ലെന്നാണ് ആപ്പിളിന്റെ സിഇഒ ടിം കുക്ക് പറയുന്നത്. ഉടന്‍തന്നെ ഐഫോണ്‍8 എന്ന ഈ സീരിസ് പുറത്തിറക്കും. ഐഫോണ്‍ 7ും ഐഫോണ്‍ 7പ്ലസും സെപ്റ്റംബറില്‍ പുറത്തിറക്കിയിരുന്നു. ഏതായാലും ഇനിയും ഏറെ പുതുമകള്‍ക്കായി നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: