മുംബൈ: നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 32.68 പോയിന്റ് നഷ്ടത്തിൽ 26726.55ലും നിഫ്റ്റി 8.70 പോയിന്റ് ഉയർന്ന് 8235.10ത്തിലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1253 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എച്ച്സിഎൽ ടെക്, ഐടിസി, ഭെൽ,മാരുതി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ഓഎൻജിസി, ഹിൻഡാൽകോ, ലുപിൻ, സൺഫാർമ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: