ബഹ്റൈന്‍ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 29,30 തീയതികളില്‍ വിപുലമായ കലാപരിപാടികളോടെ നടത്തി. വ്യാഴാഴ്ച്ച വൈകിട്ട് 8 മണിക്ക് ബഹ്റെനിലെ ഏറെ ശ്രദ്ധേയമായ സംഗീത കൂട്ടായ്മയായ “പാട്ടുകൂട്ട”ത്തിന്റെ സഹകരണത്തോടെ, തല്‍സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ കാതുകള്‍ക്ക് ഇമ്പമേറിയ മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് “കാതോട്കാതോരം” എന്ന സംഗീത പരിപാടി അരങ്ങേറി.
കാതോട് കാതോരം എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച ലതിക, ദിനേശ് എന്നീ ചലച്ചിത്ര പിന്നണി ഗായകരോടൊപ്പം നിരവധി സിനിമകള്‍ക്കും ടിവി സീരിയലുകള്‍ക്കും സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ച സംഗീതസംവിധായകന് ശജെര്സണ് ആന്റണിയുമാണ് ഈ സംഗീത നിശയ്ക്കായി നാട്ടില്‍നിന്നും എത്തിച്ചേര്‍ന്നത്. വളരെ വ്യത്യസ്തതയുള്ള ഈ സംഗീതനിശ ബഹ്റൈന്‍ സംഗീത ആസ്വാദകര്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നുവെന്ന് സമാജം പ്രസിഡന്റ് ശ്രി.പി.വി.രാധാകൃഷ്ണപിള്ള സെക്രട്ടറി ശ്രി.എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.
ഡിസംബര്‍ 30 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതല്‍ 6:30 വരെ ക്രിസ്മസ് ട്രീ മല്‍സരവും, 6:30 മുതല്‍ 7:30 മണി വരെ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ “ബെയ്ക്ക് എ കേക്ക്” മത്സരവും തുടര്‍ന്ന് ക്രിസ്മസ് ആഘഷങ്ങളോടനുബന്ധിച്ചുള്ള സമൂഹഗാനം, മാര്‍ഗ്ഗംകളി, ക്രിസ്മസ് കരോള്‍, ലഘുനാടകം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഷാജന് സെബാസ്റ്റ്യന്‍ കണ്‍വീനറും, രാജേഷ് കെ.പി., സജി കുടശനാട് എന്നിവര്‍ ജോയിന്റ് കണ്‍വീനറും, മനോഹരന് പാവറട്ടി കോര്‍ഡിനേറ്ററും ആയി വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: