തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി എസ്ബിഐ മിറര്‍ പ്ലസ് എന്ന മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നു.
സ്മാര്‍ട്ട് ഫോണില്‍ നിന്ന് എല്ലാ ബാങ്കിങ് ഇടപാടുകളും നടത്താന്‍ എസ്ഐബി മിറര്‍ പ്ലസ് സഹായിക്കുന്നു. ആക്ടിവേഷന് അനായാസമാക്കുവാന്‍ സെല്‍ഫ് രജിസ്ട്രേഷന് സൗകര്യത്തോടെയാണ് ആപ് എത്തുന്നത്, ബാങ്കുകള്‍ തമ്മിലുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് വേണ്ടി നെഫ്റ്റ് സൗകര്യവും ഉപയോഗപ്പെടുത്തുന്നു. ബില്‍ പേമെന്റ് സൗകര്യം, ഉടനടിയുള്ള മൊബൈല്‍/ഡിടിഎച്ച് റീചാര്‍ജ്ജ്, ചെക്ക് ബുക്കിനുള്ള അഭ്യര്‍ത്ഥന, ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ബാങ്കിനുള്ളിലെ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയും എസ്ബിഐ മിറര്‍ പ്ലസ് നല്കുന്നു.
‘സോഷ്യല്‍ മണി’ എന്ന നൂതന സൗകര്യം ഫേസ്ബുക്ക്, വാട്ട്സ് ആപ് പോലുള്ള സോഷ്യല്‍ മീഡിയ ചാനലുകള്‍ മുഖേന തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനും അവരില്‍ നിന്ന് ഫണ്ട് സ്വീകരിക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്നതായും എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: