ന്യൂദല്‍ഹി: ഇന്ത്യയില്‍ പത്തു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ വെറും 24 ലക്ഷം പേരെന്ന് കണക്കുകള്‍. എന്നാല്‍ പ്രതിവര്‍ഷം വില്‍ക്കുന്ന പുതുപുത്തന്‍ കാറുകള്‍ 25 ലക്ഷം. ഇതില്‍ 35,000 ആഡംബര കാറുകളും. സത്യമായ ഈ കണക്കിലെ വൈരുദ്ധ്യം ആഭ്യന്തര കള്ളപ്പണത്തിലേക്ക് വിരല്‍ ചൂണ്ടും.
125 കോടി ജനങ്ങളുള്ള രാജ്യത്ത് ആദായ നികുതി റിട്ടേണുകള്‍ നല്‍കുന്നത് 3.65 കോടി പേര് മാത്രം. വലിയൊരു വിഭാഗം നികുതി അടയ്ക്കുന്നില്ല, റിട്ടേണുകളും നല്‍കുന്നില്ല.
അഞ്ചു ലക്ഷത്തിനു മേല്‍ നികുതി നല്‍കുന്നത് വെറും 5.5 ലക്ഷം പേരാണ്. മൊത്തം നികുതിയടക്കുന്നവരില് 67 ശതമാനമാണിത്.
അതേസമയം കാര്‍ വില്‍പ്പന നമ്മെ അമ്പരപ്പിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രതിവര്‍ഷമുള്ള ശരാശരി കാര്‍ വില്‍പ്പന 25 ലക്ഷമാണ്. ഒരു കാറിന്റെ നല്ല സമയം ഏഴു വര്‍ഷമാണ്. സാധാരണക്കാരന് അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമുള്ള കാര്‍ വാങ്ങാറുമില്ല.
പ്രതിവര്‍ഷം ഒരു കോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ 48,417 പേര്. പക്ഷെ പ്രതിവര്‍ഷം വില്‍ക്കുന്ന ബിഎംഡബ്ള്യൂ, ജാഗ്വാര്‍, ഓഡി, മെഴ്സിഡസ്, പോര്‍ഷെ, മസെരാറ്റി എന്നിവ 35000ലേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: