തിരുവനന്തപുരം: ഒറാക്കിള്‍ കൊമേഴ്സ് സൊല്യൂഷന്‍സ് രംഗത്തെ മക്ഫേഡ്യന്‍, വാര്‍ത്താവിനിമയ സേവനങ്ങള്‍ക്ക് ടാറ്റാ ഡോകോമോയുമായി കൈകോര്‍ക്കുന്നു.
ടാറ്റാ ഡോകോമോ ബിസിനസ് സര്‍വ്വീസസ് നല്കുന്ന ഐസിറ്റി സേവനങ്ങളാല്‍ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കൂട്ടുവാനും, വിജയകരമായ ടീം വര്‍ക്കിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമായെന്ന് മക്ഫേഡ്യന്‍ പറയുന്നു.
കൊച്ചിയിലും തിരുവനന്തപുരത്തും ടാറ്റാ ഡോകോമോ പ്രദാനം ചെയ്യുന്ന രണ്ട് ഡൊമസ്റ്റിക് എസ്ഐപി ട്രങ്ക് കണക്ഷനുകള്‍ ലോകത്തെമ്പാടുമുള്ള മക്ഫേഡ്യന്റെ ജീവനക്കാരെ ബന്ധിപ്പിക്കുന്നതായി ഗ്ലോബല്‍ ഐറ്റി ഡയറക്ടര്‍ സെലസ്റ്റിന്‍ കെ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: