മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി മുംബൈയെ പിന്നിലാക്കി ദല്‍ഹി ഉയരുന്നു. 2015ല്‍ ഓക്സ്ഫോര്‍ഡ് എക്കണോമിക്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകത്തെ 50 ഉന്നത മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ റാങ്കില്‍ മുംബൈ 31ാമതായിരുന്നു.
പുതിയ കണക്കുകള്‍ പ്രകാരം ദല്‍ഹിയാണ് മുംബൈയെ പിന്നിലാക്കി സാമ്പത്തിക തലസ്ഥാനമായി ഉയര്‍ന്നിരിക്കുന്നത്. 200 രാജ്യങ്ങളിലെ 100 വ്യാവസായിക മേഖലകളിലെ 3000 നഗരങ്ങളില്‍ പഠനം നടത്തിയാണ് ഓക്സ്ഫോഡ് എക്കണോമിക്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
പുതിയ പഠനം അനുസരിച്ച് ദല്‍ഹി ആഗോള റാങ്കിങ്ങില്‍ 30ാം സ്ഥാനത്താണ്. 2030ല്‍ ആഗോള റാങ്കിങ്ങില്‍ ദല്‍ഹി 11ാമതും മുംബൈ 14ാമതുമാകുമെന്നാണ് ഓക്സ്ഫോഡ് എക്കണോമിക്സിന്റെ പ്രവചനം. മുംബൈയെക്കാള്‍ ജിഡിപി നിരക്കും പര്‍ച്ചേസിങ് പവര്‍ പാരിറ്റിയും ദല്‍ഹിയിലാണ് കൂടുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: