മിനിയാപ്പോളിസ് : മിനസോട്ടയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ അയ്യപ്പ മണ്ഡലപൂജ തുടങ്ങി. ഡിസംബര്‍ 26 വരെ എല്ലാ ദിവസവും മണ്ഡലപൂജ ഉണ്ടായിരിക്കും. കലിയുഗ വരദനായ ശ്രീ അയ്യപ്പന്റെ അനുഗ്രഹത്തിനായി മിനസോട്ടയിലുള്ള ധാരാളം ഭക്തജനങ്ങള്‍ ഒത്തുചേര്‍ന്ന് കേരളീയ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പടിപൂജയും പുഷ്പാഭിഷേകവും നടത്തി.
ലീലാരാമനാഥനും സംഘവും അവതരിപ്പിച്ച ഭജന ആസ്വാദ്യമേകി. ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടര്‍ അയ്യപ്പ മാലാധാരണത്തിന് കാര്‍മികത്വം വഹിച്ചു. രാമനാഥന് അയ്യര്‍ പൂജാ നടത്തിപ്പിന് നേതൃത്വം നല്കി. അന്നദാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. ഡിസംബര്‍ 26ന് മണ്ഡല മഹോത്സവം നടത്തുന്നതാണെന്ന് രാമനാഥന് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക www.hindumandirmn.org
പ്രതികരിക്കാൻ ഇവിടെ എഴുതുക: