ബഹ്റൈന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്മാന് ശ്രീ ഐസക് പട്ടാണി പറമ്പില്‍, ഗ്ലോബല്‍ ഗുഡ്വില് അന്പാസിഡര്‍ ശ്രീ സണ്ണി കൊളത്താക്കല് , വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സി പ്രൊവിന്‍സ് ചെയര്മാന് ശ്രീ തോമസ്സ് മൊട്ടക്കല്‍ എന്നിവര്‍ ബഹറിന്‍ പ്രൊവിന്‍സ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലരുത്തുകയും ചെയ്തു.
ശ്രീ .പി.ഉണ്ണികൃഷ്ണന് ചെയര്‍മാനായും , ശ്രീ .സേവി മാത്തുണ്ണി പ്രസിഡണ്ടായും , ശ്രീ ജോഷ്വ മാതൃു സെക്രട്ടറിയായും ഉള്പ്പ്ടുത്തി തെരഞ്ഞെടുക്കപ്പെട്ട എക്സികൃുട്ടീവ് കമ്മറ്റിയാണ് ലോകത്ത് 57 ലധികം രാജൃങ്ങളിലായി വൃാപിച്ചു കിടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അംഗീകൃത ബഹറിന്‍ ഘടകമെന്ന് ഗ്ളോബല്‍ ചെയര്മാന് ശ്രീ ഐസക് പട്ടാണി പറന്പില് അദ്ദേഹത്തിന്‍െ വാക്കുകളില്‍ ഊന്നി പറഞ്ഞു. മറ്റു അവകാശവാദങ്ങള്‍ ഏത് മേഖലയിലും എല്ലാ കാലത്തും വിഘടനം മാത്രം ആഗ്രഹിക്കുന്ന ചില തല്പര കക്ഷികളുടെ സൃഷ്ടി മാത്രമാണെന്നും നേതാക്കള്‍ പറഞ്ഞു.
2015 ഡിസംബര്‍ 1ന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ വെച്ച് അന്നത്തെ കേരള മുഖൃ മന്ത്രിയുടേയും പ്രതിപക്ഷ നേതാക്കളുടേയും സാന്നിദ്ധൃത്തില്‍ ചേര്‍ന്ന ലയനസമ്മേളത്തിന് ശേഷം 2016 ഓഗസ്റ്റ് 27 ആം തീയ്യതി ബാഗ്ളൂരില്‍ ചേര്‍ന്ന 10മത് വേള്‍ഡ് മലയാളി ഗ്ളോബല്‍ കോണ്ഫ്രന്സില് എെസക്ക് പട്ടാണിപറമ്പില്‍ (ദുബായി പ്രൊവിന്‍സ് ) ചെയര്‍മാനായും ,എ.വി. അനൂപ് (ചെന്നൈ പ്രൊവിന്‍സ്) പ്രസിഡണ്ടായും, ടി.പി..വിജയന് (പൂനെ പ്രൊവിന്‍സ് ) സെക്രട്ടറി, തോമസ് കൊറ്റത്തില്‍ ട്രഷറര്‍ ആയും തെരഞ്ഞെടുപ്പെട്ട പുതിയ ഭരണ സമിതി ആഗോള തലത്തില്‍ രൂപപ്പെടുത്തുകയും ചെയ്ത കാര്യം യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി .
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് സേവി മാത്തുണ്ണി അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ ചെയര്മാന് പി. ഉണ്ണിക്ഷ്ണന് , വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീ .ടോണി നെല്ലിക്കല്‍ . വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ .എ.സി. ജോസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ചെയര്മാന് സോമന് ബേബി വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ മിഡില്‍ ഈസ്റ്റ് ട്രെഷറര്‍ റസാക്ക് മൂഴിക്കല്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് മുന്‍ ചെയര്മാന് വി. വി. മോഹന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് മുന്‍ പ്രസിഡന്റ് സതീഷ് മുതലയില്‍ എന്നിവര്‍ സംസാരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രെഷറര്‍ ഉണ്ണികൃഷ്ണന് , വൈസ് ചെയര്മാന് എഫ് എം ഫൈസല്‍, വൈസ് പ്രസിഡന്റ്മാരായ ജ്യോതിഷ് പണിക്കര്‍, ഷൈനി നിത്യന്, ജയശ്രീ സോമനാഥ് , വൈസ് ചെയര്പെഴ്സന് ശ്രീമതി. മൃദുല ബാലചന്ദ്രന്, അസിസ്റ്റന്റ്റ് സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍. വനിതാ വിഭാഗം ഭാരവാഹികളായ ജൂലിയറ്റ് , ശൈലജ, ലീബ രാജേഷ്, ജയ ഉണ്ണി കൃഷ്ണന്, ടിറ്റി വില്‍സണ്‍ തുടങ്ങിയവരും മറ്റു അംഗങ്ങളും ചേര്‍ന്ന് ഹൃദൃമായ സ്വീകരണം നല്കി .
ബഹ്റൈന്‍ പ്രൊവിന്‍സിന്റെ ശക്തവും ഊര്‍ജ്ജസ്വലവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്ളോബല്‍ കമ്മറ്റിയുടെ സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്യുകയും നവംബര്‍ 3,4 തീയതികളില്‍ ആയി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷങ്ങളില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ പ്രതിനിധികള്‍ എത്തിച്ചേരും എന്നും അറിയിച്ചു. 2018 ല്‍ ന്യൂ ജേഴ്സി യില്‍ വച്ച് നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തിലേക്ക് ന്യൂ ജേഴ്സി പ്രൊവിന്‍സ് ചെയര്മാന് ശ്രീ തോമസ്സ് മൊട്ടക്കല്‍ എല്ലാ ബഹ്റൈന്‍ പ്രൊവിന്‍സ് അംഗങ്ങളെയും ക്ഷണിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: