അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളുള്ള ബ്രസീല്‍, ചൈന, ഭാരതം, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് അമേരിക്കയ്ക്കടക്കം വലിയ ബദലാണ് ഉയര്‍ത്തുന്നത്.
ലോകജനസംഖ്യയിലെ മൂന്നില്‍ രണ്ടും (ഏകദേശം 360 കോടി) ബ്രിക്സ് രാജ്യങ്ങളിലാണ്. ലോകത്തിന്റെ ആകെ ജിഡിപിയുടെ കാല്‍ഭാഗം കൈകാര്യം ചെയ്യുന്ന ബ്രിക്സ് രാജ്യങ്ങളെ സാമ്പത്തിക വ്യാപാര ബന്ധങ്ങളാണ് ബന്ധിപ്പിക്കുന്ന ഘടകം. എന്നാല്‍ പരസ്പരമുള്ള മത്സരം ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കിലും നിലവിലെ ആഗോള സാഹചര്യത്തില്‍ അതിശക്തമാണ് ബ്രിക്സ്.
പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടന, സാര്‍ക്ക്. ഭാരതം, നേപ്പാള്‍, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലിദ്വീപ്, ശ്രീലങ്ക അംഗരാജ്യങ്ങള്‍. 1985 ഡിസംബര്‍ എട്ടിന് രൂപീകരിച്ചു. 2007 ല്‍ അഫ്ഗാനിസ്ഥാന് അംഗമായതോടെ അംഗരാജ്യങ്ങള്‍ എട്ടായി.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്ക്കാരിക സഹകരണമാണ് മുഖ്യ ലക്ഷ്യം. ആസ്ഥാനം നേപ്പാളിലെ കാഠ്മണ്ഡു.
ബിംസ്റ്റക്,ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോര്‍പ്പറേഷനാണ്. ബംഗാള്‍ ഉള്‍ക്കടലുമായി അതിരു പങ്കിടുന്ന രാജ്യങ്ങളുടെ പൊതു വേദി. ഭാരതം, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന് എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തായ്ലന്ഡ്, മ്യാന്മര് എന്നീ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളും ബംഗാള്‍ ഉള്‍ക്കടലിലെ വ്യാപാര ബന്ധത്തിലൂടെ നേപ്പാളും അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: