ഹെഗ്്ഡേദേവന്കോട്ട/കല്‍പ്പറ്റ: കേരള- കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ തക്കാളി വില ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തില്‍. മൈസൂര്‍ ജില്ലയിലെ ഹെഗ്ഡേദേവന്‍കോട്ട താലൂക്കില്‍മാത്രം 15000 ഏക്കര്‍ സ്ഥലത്ത് തക്കാളി കൃഷിയുണ്ട്. ചാമരാജ് നഗര്‍, മൈസൂര്‍, ഹുന്‍സൂര്‍ ഭാഗങ്ങളില്‍ ജലസേചന സൗകര്യം ഉപയോഗിച്ച് തക്കാളികൃഷി ചെയ്യുന്നു.
ബീച്ചനഹള്ളി, താരക അണക്കെട്ടുകളിലെ ജലം ഉപയോഗിച്ചും മൈസൂര്‍ ജില്ലയില്‍ വ്യാപകമായി പച്ചക്കറി കൃഷിയുണ്ട്. സാധാരണ ഓണം സീസണ് ആകുന്നതോടെ തക്കാളിക്ക് ക്വിന്റലിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെ ലഭിക്കാറുണ്ട്. എന്നാല്‍ ഇന്നലെ മൈസൂരിലെ വില ക്വിന്റലിന് 250 മുതല്‍ 400 രൂപ വരെയാണ്.
കിലോഗ്രാമിന് ഒന്നും, രണ്ടും രൂപയ്ക്ക് തക്കാളി വിറ്റ് ഒഴിവാക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കര്‍ഷകര്‍.
ഇതോടെ പാടങ്ങളില്‍ കന്നുകാലികളെ വിട്ട് തക്കാളി തീറ്റിക്കുന്ന അവസ്ഥയാണ് പല ഭാഗത്തും. സാധാരണ മണ്‍സൂണ്‍ കാലത്താണ് കര്‍ഷകര്‍ക്ക് ഒരുകൊല്ലത്തേക്കുള്ള വരുമാനം ലഭിക്കുക. ഈ വര്‍ഷം കാലാവസ്ഥ അനുകൂലമായതിനാല്‍ വന്‍ വിളവും ലഭിച്ചിരുന്നു. വിലയിടിവ് വന്നത് പ്രതീക്ഷകളെ തകിടം മറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: