കൊച്ചി: രാജ്യമെങ്ങും ബി.എസ്.എന്‍.എല്‍ ലാന്ഡ്ഫോണുകളിലെ ഔട്ട്ഗോയിംഗ് കോളുകള്‍ ഞായറാഴ്ച ദിവസങ്ങളില്‍ പൂര്‍ണമായും സൗജന്യമാകുന്നു. മററ് പ്രത്യേക നിരക്കുകളൊന്നും നല്‍കാതെ തന്നെ ഇന്ത്യക്കുള്ളില്‍ ഏത് ലാന്‍ഡ് ലൈന്‍, മൊബൈല്‍ നമ്പറുകളിലേക്കും വിളിക്കാന്‍ ഈ സൗകര്യം ലഭ്യമാകും.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്ററ് 15 ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഈ സൗകര്യം 21 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. ഇപ്പോള്‍ രാത്രി 9 മുതല്‍ രാവിലെ 7 വരെ ലാന്‍ഡ് ലൈന്‍ വരിക്കാര്‍ക്ക് രാജ്യത്തിനുള്ളിലെ ഔട്ട്ഗോയിംഗ് കോളുകള്‍ പൂര്‍ണമായും സൗജന്യമാണ്. ഈ സൗകര്യം തുടരും.
ഭാരതത്തില്‍ ആദ്യമായാണ് വാര്‍ത്താവിനിമയ രംഗത്ത് വിപ്ലവകരമായ ഒരു മുന്നേററത്തിന് തയ്യാറെടുത്തുകൊണ്ട് ഒരു ടെലികോം കമ്പനി ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: