കൊച്ചി: ഫുള്‍ എച്ച്ഡി ഡിസ്പ്ലേയും ഡോള്‍ബി അറ്റ്മോസ് സ്പീക്കറുകളും അതിലേറെയും ഉള്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണായ പുതുമയോടെയുള്ള വൈബ് കെ5 പ്ലസ് ലെനോവ പുറത്തിറക്കി.
ഓരോ മോഡലുകളിലും കൂടുതല്‍ മികച്ച സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ലെനോവയുടെ മൊബൈല്‍ ബിസിനസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുധിന്‍ മാഥൂര്‍ ചൂണ്ടിക്കാട്ടി.
താങ്ങാനാവുന്ന വിലയ്ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കാനുള്ള തങ്ങളുടെ ശ്രമമാണ് ബ്രാന്‍ഡിനെ എന്നും മനസ്സിലേക്കു വരുന്നതും സ്നേഹിക്കപ്പെടുന്നതുമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയ്ക്കു ലഭ്യമാക്കുകയാണ് വൈബ് കെ 5 പ്ലസില്‍ ചെയ്തിരിക്കുന്നത്.
12.7 സെന്റീ മീറ്റര്‍ (5) ഡിസ്പ്ല, ടാപ്പേര്‍ഡ് മെറ്റല്‍ ബോഡി, ഹെഡ്ഫോണുകളിലൂടെ ഉജ്ജ്വലമായ ഡോള്‍ബി അറ്റ്മോസ് അനുഭൂതി തുടങ്ങിയവ പ്രത്യേകതകളില്‍ ചിലതുമാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: