ആലപ്പുഴ: ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ആഗോള ഷിപ്പിങ് സ്റ്റാന്‍ഡേര്‍ഡ് നിര്‍ണ്ണയ ഏജന്‍സിയായി ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി മലയാളിയായ അജി വാസുദേവനെ തെരഞ്ഞെടുത്തു.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തില്‍ ഡെപ്യൂട്ടി ഷിപ്പ് സര്‍വേയര്‍ കം സീനിയര്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ജനറലായി മുംബെയില്‍ ജോലി നോക്കവെയാണ് ഈ അംഗീകാരം തേടിയെത്തിയത്. 1988ല്‍ കുസാറ്റിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയില്‍ ബിരുദവും സ്വീഡനിലെ മാല്‍മോയിലെ വേള്‍ഡ് മാരിടൈം യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ (സെക്ഷന്‍ നാല്) നടപ്പിലാക്കാനുള്ള സബ് കമ്മിറ്റിയുടെ ചെയര്‍മാനായാണ് നിയമനം.
2017 ജൂലൈ വരെ കാലാവധി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഭാരതീയനും മലയാളിയുമാണ് അജി വാസുദേവ്. 171 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഐഎംഒ പ്ലീനറി യോഗമാണ് അജി വാസുദേവനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ബഹമാസ് നോമിനേഷന് നല്‍കുകയും യുകെ, പനാമ, റിപ്പബ്ലിക്ഓഫ് കൊറിയ, റഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ജമൈക്ക തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അജിക്ക് ലഭിച്ചു.
ചെങ്ങന്നൂര്‍ മെഴുവേലില്‍ രാധാസില്‍ വാസുദേവപ്പണിക്കരുടേയും കായംകുളം പുതുപ്പള്ളി വാരണപ്പള്ളില്‍ ചന്ദ്രികയുടേയും മകനാണ്. ഡോ. ദീപയാണ് ഭാര്യ, മക്കള്‍: അപര്‍ണ്ണ, മീര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: