ഐസിഎഐയുടെ സിപിടി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവരെ ആദരിക്കാന്‍ സംഘടിപ്പിച്ച മെരിറ്റ് ഈവനിങ് പി. ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. രഞ്ജിത്ത് ആര് വാര്യര്‍, പി. ആര്. ശ്രീനിവാസന്, പൗലോസ് പോള്‍, ടി. എന്‍. സുരേഷ്, ലൂക്കോസ് ജോസഫ്, റോയ് വര്‍ഗീസ് എന്നിവര്‍ സമീപം
കൊച്ചി: നികുതി ഓഡിറ്റിങ് ജോലികളില്‍ മുഴുകുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളികളാവണമെന്ന് പി.ടി തോമസ് എംഎല്‍എ. യഥാര്‍ത്ഥ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാവണം അവരെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഐയുടെ സിപിടി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവരെ ആദരിക്കാന്‍ സംഘടിപ്പിച്ച മെരിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐസിഎഐ എറണാകുളം ശാഖയില്‍ നടന്ന ചടങ്ങില്‍ ബ്രാഞ്ച് ചെയര്മാന് ടി.എന്‍ സുരേഷ് അധ്യക്ഷത വഹിച്ചു.
ഐപിസിസി, പിസിസി, ക്രാഷ് കോഴ്സുകള്‍ ആഗസ്റ്റു മുതല്‍ ആരംഭിക്കുമെന്ന് ചെയര്മാന് പറഞ്ഞു. ദിവാന്‍സ് റോഡിലുള്ള ബ്രാഞ്ച് ഓഫീസില്‍ നിന്ന് വിവിധ കോഴ്സുകള്‍ക്കുള്ള അപേക്ഷകള്‍ ലഭിക്കും.
അപേക്ഷ ഫോമുകള്‍ വെബ്സൈറ്റായ [email protected].
നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2372953, 2369238, 22/25/33.
ഐസിഎഐ എറണാകുളം ശാഖയാണ് പരിശീലന പരിപാടികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സുകള്‍ക്കും കൊച്ചിയില്‍ അക്രഡിറ്റേഷനുള്ള ഏക സ്ഥാപനമെന്ന് ചെയര്മാന് പറഞ്ഞു.
സിടിപി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ ധ്രുവ് അഗര്‍വാള്‍, റാഷി ഡി വോറ എന്നിവരെ പി.ടി തോമസ് എംഎല്‍എ ആദരിച്ചു. ശാഖയിലെ ഐപിസിസി കോഴ്സുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. അക്കാദമിക് അഫയേഴ്സ് കോഓര്‍ഡിനേറ്റര്‍ റോയ് വര്‍ഗീസ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: