കൊച്ചി: ഗ്യാലക്സി ജെ സീരിസില്‍ സാംസങ് ഇന്ത്യ പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ടര്‍ബോ സ്പീഡ് സാങ്കേതികവിദ്യ, സ്മാര്‍ട്ട് ഗ്ലോ എന്നിങ്ങനെ രണ്ട് പുതുമകളോടെ ഗ്യാലക്സി ജെ രണ്ട് 2016, ഏഴിഞ്ച് ഡബ്ല്യൂഎക്സ്ജിഎ ഡിസ്പ്ലേയോടെ ഗ്യാലക്സി ജെ മാക്സ് എന്നീ സ്മാര്‍ട്ട് ഫോണുകളാണ് വിപണിയിലിറക്കിയത്.
സാംസങിന്റെ ഫോര്‍ ജി സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും പുതിയതാണ്. വിപണിയില്‍ അറുപത് ശതമാനത്തിലധികവും സാംസങ്ങിനാണെന്ന് ജനറല്‍ മാനേജര്‍ സുമിത് വാലിയ അവകാശപ്പെട്ടു.
തദ്ദേശീയ ആപ്പുകള്‍ സഹിതം മികച്ച പ്രകടനം രേഖപ്പെടുത്തിയ പുതിയ ഫോണുകള്‍ക്ക് ഇതിന്റെ ഇരട്ടി റാമുള്ള ഫോണുകളേക്കാള്‍ 40 ശതമാനം അധിക പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് പറയുന്നു. ഗ്യാലക്സി ജെ രണ്ട് 2016ന് 9,750 രൂപയും ഗ്യാലക്സി ജെ മാക്സിന് 13,400 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: