മാവേലിക്കര: റിയാദിൽ നിന്നും നാട്ടിലേക്കു തിരിച്ച യുവാവിനെ കാണാതായെന്നു പിതാവിന്റെ പരാതി. കുറത്തികാട് അരവിന്ദ് ഭവനം അജയകുമാർ ആണു റിയാദിൽ നിന്നും നാട്ടിലേക്കു പോയ മകൻ ഷൈനി(23)നെ കാണാതായെന്നു കാണിച്ചു ഇമെയിൽ മുഖേന പോലീസിനു പരാതി അയച്ചത്. ഇവർ കുടുംബ സമേതം റിയാദിലായിരുന്നു താമസം.
കഴിഞ്ഞ ഒൻപതിനു മലപ്പുറം, കോഴിക്കോട് മേഖലയിലുള്ള ഏതാനം സുഹൃത്തുക്കൾക്കൊപ്പമാണു ഷൈൻ നാട്ടിലേക്കു പോയത്. എന്നാൽ ഇതുവരെ നാട്ടിലെ വീട്ടിൽ എത്തിയിട്ടില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ താൻ കേരളത്തിലെത്തിയെന്നും ഇപ്പോൾ കോഴിക്കോട്ടാണെന്നും വാട്സ്ആപ്പിലൂടെ ഷൈൻ അറിയിച്ചതായി പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ ഷൈൻ വിവാഹം കഴിച്ചതായും ഇവർക്കൊപ്പമാണ് താമസമെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷൈനിനെക്കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: