കൊച്ചി: ഫോര്‍ഡിന്റെ മസ്തങ് ഭാരത വിപണിയിലെത്തുന്നു. ദല്‍ഹി എക്സ് ഷോറൂം വില 65 ലക്ഷം രൂപ. സ്ലീക് ഡിസൈന്‍, അതിനൂതന സാങ്കേതികവിദ്യ, 5.0 ലിറ്റര്‍ വി 8 പെട്രോള്‍ എഞ്ചിന്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, 401 പിഎസ് കരുത്ത് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
സുരക്ഷയ്ക്കാണ് പ്രധാന ഊന്നല്‍. കാല്‍മുട്ട് സംരക്ഷണത്തിനുള്ള നീ എയര്‍ ബാഗ് അടക്കം എട്ട് എയര്‍ബാഗുകളുണ്ട്. ഓട്ടോമാറ്റിക്കായി മുന്‍ ബ്രേക്കുകള്‍ ലോക്ക് ചെയ്യുകയും പിന്‍ബ്രേക്കുകള്‍ റിലീസ് ചെയ്യുകയും ചെയ്യുന്നതിനാല്‍ എളുപ്പത്തില്‍ സ്പിന്‍ ചെയ്യാനും യഥാര്‍ത്ഥ റേസറെ പോലെ കാറോടിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: