തൃശൂര്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം 300 ബ്രാഞ്ചുകള്‍ തുറക്കുമെന്ന് ഇരിങ്ങാലക്കുട ഐസിഎല്‍ ഫിന് കോര്‍പ്പ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. ജി. അനില്‍കുമാര്‍ അറിയിച്ചു.
2020ല്‍ ആയിരം ബ്രാഞ്ചുകളിലൂടെ ബിസിനസ് 5,000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യം. സ്വര്ണവായ്പക്കു പുറമെ ബിസിനസ് ലോണ്‍, മണി ട്രാന്‍സ്ഫര്‍, പണയവായ്പകള്‍, ചിട്ടികള്‍, ഫോറിന് എക്സ്ചേഞ്ച്, ട്രാവല്‍ ആന്‍ഡ് ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോം അപ്ലയന്‍സസ് എന്നിവയെ ഒരു കുടക്കീഴിലാക്കി ഐസിഎല്‍ കോര്‍ത്തിണക്കും.
ഇരിങ്ങാലക്കുട ക്രെഡിറ്റ്സ് ആന്‍ഡ് ലീസിങ്ങ് കമ്പനി ലിമിറ്റഡ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് എന്നപേരില്‍ അറിയപ്പെടുന്ന ചടങ്ങ് സി. എന്‍. ജയദേവന് എംപി ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ ലോഗോ പ്രകാശനവും ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായവിതരണം ജസ്റ്റിസ് എം. രാമചന്ദ്രനും നിര്‍വഹിച്ചു. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: