കൊച്ചി: സൗന്ദര്യ സങ്കല്പ്പങ്ങളില് തിരുത്തുമായി ബന്ജാരാസിന്റെ പ്രചാരണം. വെളുപ്പാണ് സൗന്ദര്യമെന്ന കാഴ്ച്ചപ്പാടിനെതിരെ ‘എന്റെ നിറത്തില്‍ അഭിമാനിക്കുന്നു’ എന്ന സമൂഹ്യമുന്നേറ്റത്തിന് രൂപം കൊടുത്തിരിക്കുകയാണ് ബന്‍ജാരാസ്. വെളുത്ത നിറമാണ് സൗന്ദര്യമെന്ന സങ്കല്പ്പത്തിന് മാറ്റം വരുത്തുകയാണ് പ്രചാരണപരിപാടിയുടെ ലക്ഷ്യം.
ൈപ്രഡ് ഓഫ് മൈ കളര്‍ പരിപാടിയുടെ ഭാഗമായി ചിത്രീകരിച്ച ഹ്രസ്വചിത്രം ഇതിനകം അമ്പത് ലക്ഷം പേരാണ് കണ്ടതെന്ന് ബന്‍ജാരാസ് മാനേജിങ് ഡയറക്ടര്‍ രമേഷ് വിശ്വനാഥന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രചരണത്തിന്റെ അടുത്തഘട്ടമായി ബിന്‍ ദ ട്യൂബ് എന്ന പരിപാടി ദക്ഷിണേന്ത്യയിലെ കോളേജുകള്‍, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ബന്‍ജാരാസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: