തൃശൂര്‍: ഇരിങ്ങാലക്കുട ക്രെഡിറ്റ്സ് ആന്‍ഡ് ലീസിങ് കമ്പനി (ഐസിഎല്‍) ഇനി ഐഎസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്ന് എംഡിയും സിഇഒയുമായ കെ. ജി. അനില്‍കുമാര്‍ അറിയിച്ചു.
ജൂലൈ രണ്ടിന് വൈകിട്ട് നാലുമണിക്ക് ഇരിങ്ങാലക്കുട പിടിആര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ നാമം സ്വീകരിക്കും. ഐസിഎല്‍ ചെയര്മാന് കെ. കെ. വില്സന് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സി. എന്‍. ജയദേവന് എംപി ഉദ്ഘാടനംചെയ്യും. ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ ലോഗോ പ്രകാശനവും ഐസിഎല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായവിതരണം ജസ്റ്റിസ് എം. രാമചന്ദ്രനും നിര്‍വ്വഹിക്കും.
എംഎല്‍എമാരായ കെ. യു. അരുണന്‍മാസ്റ്റര്‍, വി. ആര്. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകുന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന്, കെ. ജി. ജയന് (ജയവിജയന്‍) എന്നിവര്‍ ആശംസകള്‍ നേരും. പാലക്കാട് മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സ്വാമി സുനില്‍ദാസ് അനുഗ്രഹപ്രഭാഷണം നടത്തും.
2020ല്‍ 1000 ബ്രാഞ്ചുകളിലൂടെ ബിസിനസ് 5000 കോടി രൂപയില്‍ എത്തിക്കുകയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യമെന്നും കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലായി ഈ സാമ്പത്തികവര്‍ഷം 300ലധികം ബ്രാഞ്ചുകള്‍ക്ക് രൂപം നല്‍കുമെന്നും അനില്‍കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: