കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഗുജറാത്തില്‍ വിതാലപുരയിലെ പ്ലാന്റില്‍ രണ്ടാമത് ഉല്പാദന യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. നാലുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത ഹോണ്ടയുടെ ഈ പ്ലാന്റില്‍ സ്കൂട്ടറുകള് മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
തുടക്കത്തില്‍ ആറുലക്ഷമായിരുന്നു പ്ലാന്റിന്റെ ഉല്പാദനശേഷി.
രണ്ടാംഘട്ട വികസനത്തോടെ ഇത് 12 ലക്ഷം യൂണിറ്റുകളായി വര്‍ധിച്ചു. ഇതോടെ ഹോണ്ടയുടെ ഉല്‍പ്പാദനശേഷി 58 ലക്ഷമായി. മറ്റ് പ്ലാന്റുകളുടെ ഉല്പാദനശേഷി ഹരിയാന-16ലക്ഷം, രാജസ്ഥാന് – 12ലക്ഷം, കര്‍ണാടക-18 ലക്ഷം എന്നിങ്ങനെയാണെന്ന് ഹോണ്ട ലിമിറ്റഡ് സിഇഒകിയറ്റ മുരമത്സു പറഞ്ഞു.
ഹോണ്ടയും ഡീലര്‍മാരും ചേര്‍ന്ന് 2200 കോടിയോളം രൂപ സംസ്ഥാനത്ത് മുടക്കിയിട്ടുണ്ട്. 9000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവഴി സാധിച്ചു. 1100 കോടി നിക്ഷേപമുള്ള ഗുജറാത്ത് പ്ലാന്റില്‍ പ്രത്യക്ഷമായി മാത്രം 3000-ത്തോളം പേര്‍ക്ക് ജോലി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: