സ്പെയ്നിനെതിരെ ആധിപത്യം പുലര്‍ത്തിയ ഇറ്റലിക്കായി 33ാം മിനിറ്റില്‍ ജോര്‍ജിയൊ ചെല്ലിനിയും അവസാന മിനിറ്റില്‍ ഗ്രാസിയാനൊ പെല്ലെയും സ്കോര്‍ ചെയ്തു. ഒരു ഫ്രീ കിക്കില്‍നിന്ന് ആദ്യ ഗോളിന്റെ പിറവി. പെല്ലെയെ റാമോസ് വീഴ്ത്തിയതിന് ബോക്സിനു മുന്നില്‍ നിന്നു ലഭിച്ച കിക്കെടുത്ത എദര്‍ നേരെ തൊടുത്തത് വലയിലേക്ക്.
ഗോളി ഡി ഗിയയ്ക്ക് കൈയിലൊതുക്കാനാവുമായിരുന്നില്ല പന്ത്. തട്ടിത്തെറിച്ച പന്ത് ജിയാച്ചെറിനിയുടെ കാലില്‍ തട്ടി ലഭിച്ചത് ചെല്ലിനി വലയില്‍ നിക്ഷേപിച്ചു.
രണ്ടാം പകുതിയില്‍ എങ്ങനെയും ഗോള്‍ മടക്കാന്‍ ശ്രമിച്ച സ്പെയ്നിനു പക്ഷേ, ഇറ്റാലിയന്‍ പ്രതിരോധം വിലങ്ങു തടിയായി.
അത്തരമൊരു നീക്കത്തിനൊടുവില്നിന്നുള്ള പ്രത്യാക്രമണത്തില്‍ പെല്ലെ അസൂറികളുടെ ജയം ഉറപ്പിച്ചു. കഴിഞ്ഞ ഫൈനലില്‍ 4-0ന് തോല്‍പ്പിച്ചതിനുള്ള പ്രതികാരം കൂടിയായി ഇറ്റലിക്ക് ഇന്നലത്തെ ജയം. ജര്മനിക്വാര്ട്ടറില് ഇറ്റലിയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: