കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് (എന്‍എസ്ഇ) 2017 ജനുവരിയോടെ ലിസ്റ്റിങ്ങിനു മുന്നോടിയായിട്ടുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ട്സ്(ഡിആര്‍എച്ച്പി)സമര്‍പ്പിക്കുവാന്‍ എന്‍എസ്ഇ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ഇതിനായി എക്സ്ചേഞ്ചിന്റെ ഘടനയില്‍ ആവശ്യമായ പുനഃസംഘടനയും, മാനദണ്ഡങ്ങള്‍ നടപ്പാക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
2017 ഏപ്രിലിലോടെ വിദേശ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: