ഹൈദരാബാദ്: അന്‍പത്തിയാറാമത് ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. നിലവിലെ ഓവറോള്‍ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. പുരുഷ-വനിതാ വിഭാഗങ്ങളിലായി 84 അംഗ സംഘമാണ് കേരളത്തിനായി ഇറങ്ങുന്നത്.
ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത്ത് മഹേശ്വരി, 800 മീറ്ററില്‍ സജീഷ് ജോസഫ്, ലോങ്ജമ്പില്‍ ജിതിന് തോമസ്, വനിതാ വിഭാഗത്തില്‍ പോള്‍വോള്‍ട്ടില്‍ സിഞ്ജു പ്രകാശ്, 1500 മീറ്ററില്‍ അനുമോള്‍ തമ്പി, പി.യു. ചിത്ര, ലോങ്ജമ്പില്‍ പ്രജുഷ, വി. നീന, ട്രിപ്പിള്‍ജമ്പില്‍ ഷീന. എന്‍.വി തുടങ്ങിയ പ്രമുഖര്‍ കേരളത്തിനായി അണിനിരക്കും. ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന അവസരമാണ് ഇൗ മീറ്റ്.
പുരുഷ-വനിതാ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മീറ്റ് ആരംഭിക്കുക. ആദ്യ ദിനം ആറ് ഫൈനലുകള്‍ നടക്കും. പുരുഷന്മാരുടെ പോള്‍വോള്‍ട്ട്, വനിതകളുടെ ഷോട്ട്പുട്ട്, ലോങ്ജമ്പ്, ഹാമര്‍ത്രോ എന്നിവയാണ് ആദ്യ ദിനം നടക്കുന്ന മറ്റ് ഫൈനലുകള്‍. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും 7 വെള്ളിയും ഒരു വെങ്കലവുമടക്കം 177.5 പോയിന്റ് സ്വന്തമാക്കിയായിരുന്നു കേരളം ഓവറോള്‍ കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: