അരിസോണ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ നാളെ ലൂസേഴ്സ് ഫൈനല്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കിക്കോഫ്.
സെമിഫൈനലില്‍ പരാജയപ്പെട്ട ആതിഥേയരായ അമേരിക്കയും കരുത്തരായ കൊളംബിയയും തമ്മിലാണ് മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ക്വാര്‍ട്ടറില്‍ യുഎസ്എ 4-0ന് മെസ്സിയുടെ അര്‍ജന്റീനയോട് പരാജയപ്പെട്ടപ്പോള്‍ കൊളംബിയ നിലവിലെ ചാമ്പ്യന്മാരായ ചിലിയോട് 2-0നും പരാജയപ്പെട്ടു. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ കൊളംബിയ അമേരിക്കയെ 2-0ന് പരാജയപ്പെടുത്തിയിരുന്നു. ആ മുന്‍തൂക്കം കൊളംബിയക്ക് ഗുണം ചെയ്തേക്കാം. 1995-ല്‍ നാലാം സ്ഥാനതെത്തിയതാണ് യുഎസ്എയുടെ കോപ്പയിലെ ഏറ്റവും വലിയ നേട്ടം.
ഇത്തവണ അവര്‍ മൂന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്. അതിന് ഗ്രൂപ്പ് മത്സരത്തില്‍ തങ്ങളെ തകര്‍ത്ത കൊളംബിയയെ കീഴടക്കണം. ഡെംസിയും ബ്രാഡ്ലിയുമടങ്ങുന്ന യുഎസ് നിര അതിനു കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.
2004നുശേഷം ആദ്യമായി സെമിയില്‍ കളിച്ച കൊളംബിയ ലക്ഷ്യമിടുന്നതും മൂന്നാം സ്ഥാനം. ആദ്യ മത്സരത്തിലെപ്പോലെ ലൂസേഴ്സ് ഫൈനലിലും വിജയിച്ച് അത് സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് ജെയിംസ് റോഡ്രിഗസും സംഘവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: