കൊച്ചി: വ്യാജ കറുവപ്പട്ട ഇറക്കുമതിക്കെതിരെ ഒന്‍പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡോ ജോണിന് വിജയം. മനുഷ്യ ശരീരത്തിന് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന കാസിയയാണ് കറുവപ്പട്ടയായി രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നത്.
ഇവയുടെ ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ബാധകമാക്കി ന്യൂദല്‍ഹി ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറത്തിറക്കിയെന്ന് ലിയോണാര്‍ഡോ ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരവ് പ്രകാരം ശരീരത്തിന് ഹാനികരമല്ലാത്ത മൂന്ന് ശതമാനം കോമറിന് ഉള്ള കറുവപ്പട്ട മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളു. യഥാര്‍ത്ഥ കറുവപ്പട്ടയില്‍ .004 ശതമാനം കോമറിനാണ് ഉള്ളത്. വ്യാജ കറുവപ്പട്ടയില്‍ ഇത് നാല് ശതമാനത്തിലേറെയാണെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം മുപ്പത് ലക്ഷം കിലോഗ്രാമിലധികം വ്യാജ കറുവപ്പട്ടയാണ് പ്രതിവര്‍ഷം ഇറക്കുമതിയായി രാജ്യത്തെത്തുന്നത്. യഥാര്‍ത്ഥ കറുവപ്പട്ടയുടെ ഉല്പാദന ചിലവ് കിലോഗ്രാമിന് 300 രൂപ മുതല്‍ 1000 വരെയാണെങ്കില്‍ വ്യാജ കറുവപ്പട്ടക്ക് എഴുപത് രൂപയോളം മാത്രമേ വരുകയുള്ളു. ഇതാണ് വ്യാജന് ഉപയോഗിക്കാന്‍ ആയുര്‍വേദ, മസാല സുഗന്ധ വ്യാപാരികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: