സൂപ്പര്‍ കമ്പ്യൂട്ടറുകളിലെ അമേരിക്കന്‍ മേധാവിത്വത്തിന് തിരിച്ചടിയേകി ചൈന. വേഗതയാര്‍ന്ന 500 സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ചൈനയുടെ സണ്‍വേ തൈഹുലൈറ്റ് ഒന്നാമതെത്തിയതോടെയാണ് അമേരിക്കയ്ക്ക് തിരിച്ചടി നേരിട്ടത്. അന്താരാഷ്ട്ര സൂപ്പര്‍ കമ്പ്യൂട്ടിങ് സമ്മേളനത്തിലാണ് പട്ടിക പുറത്ത് വിട്ടത്. അമേരിക്ക ആദ്യമായാണ് ഈ വിഭാഗത്തില്‍ തിരിച്ചടി നേരിടുന്നത്.
ചൈനയില്‍ നിര്‍മ്മിച്ച സണ്‍വേ തൈഹുലൈറ്റാണ് പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. പിന്നാലെ വരുന്ന പട്ടികയിലെ അഞ്ച് കമ്പ്യൂട്ടറുകളേക്കാള്‍ കാര്യക്ഷമമാണ് സണ്‍വേ. ചൈനയുടെ തന്നെ തിയാന-2 ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷം കണക്കിലെടുത്താല്‍ ചൈനയുടേതായി 28 കമ്പ്യൂട്ടറുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ആദ്യ 30 റാങ്കുകളില്‍ പോലും ഇല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: