ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക്. ഇനി രണ്ട് സെമിയും ലൂസേഴ്സ് ഫൈനലും കലാശപ്പോരാട്ടവും ഉള്‍പ്പെടെ നാല് മത്സരങ്ങള്‍ മാത്രം ബാക്കി. സെമിഫൈനലിന് നാളെ തുടക്കം. രാവിലെ 6.30ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ റണ്ണേഴ്സായ അര്‍ജന്റീന ആതിഥേരായ യുഎസ്എയെ നേരിടും. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി കരുത്തരായ കൊളംബിയയുമായി ഏറ്റുമുട്ടും.
വെനസ്വേലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന സെമിയിലേക്ക് കുതിച്ചത്. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു അമേരിക്കന്‍ മുന്നേറ്റം. എങ്കിലും ആദ്യ സെമിയില്‍ അമേരിക്കക്കെതിരെ സാധ്യത കൂടുതലും അര്ജന്റീനക്കുതന്നെ.
ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന മിന്നുന്ന ഫോമിലാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കെതിരെ 2-1ന്റെ വിജയം. മെസ്സി ഹാട്രിക്കിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ പനാമക്കെതിരെ 5-0നും അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ 3-0ന്റെയും ആധികാരി വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച ഏക ടീമും മെസ്സിയുടെ അര്‍ജന്റീന മാത്രം. സെമിയില്‍ ജയിച്ചാല്‍ അര്‍ജന്റീനയുടെ 28-ാം ഫൈനലാവും. അതേസമയം അമേരിക്കയാണ് ജയിക്കുന്നതെങ്കില്‍ ആദ്യ ഫൈനലും.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊളംബിയയോട് 2-0ന് തോല്‍വി ഏറ്റുവാങ്ങിയാണ് ആതിഥേയരായ അമേരിക്ക തുടങ്ങിയത്. എന്നാല്‍ രണ്ടാം കളിയില്‍ കോസ്റ്ററിക്കയെ 4-0നും അവസാന മത്സരത്തില്‍ പരാഗ്വെയെ 1-0നും പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍. ക്വാര്‍ട്ടറിലും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ സെമിയിലും അവര്‍ ഇടംപിടിച്ചു. 1995നു ശേഷം ഇതാദ്യമായാണ് യുഎസ്എ കോപ്പ അമേരിക്കയുടെ സെമിയിലെത്തുന്നത്.
നാളത്തെ സെമിയില്‍ മെസ്സിയും ഹിഗ്വയിനും ഉള്‍പ്പെടുന്ന സൂപ്പര്‍ താരങ്ങളെ പിടിച്ചുകെട്ടുക എന്നതാണ് അമേരിക്കന്‍ പ്രതിരോധത്തിന്റെ കനത്ത വെല്ലുവിൡ ഇരുവര്‍ക്കും പുറമെ ലാവേസി, അഗ്യൂറോ, ലമേല അര്‍ദ്ധാവസരം പോലും ഗോളാക്കിമാറ്റാന്‍ കഴിവുള്ളവരാണ് അര്‍ജന്റീനന്‍ താരങ്ങള്‍. ക്വാര്‍ട്ടര്‍ ൈഫനലിലെന്നപോലെ മെസ്സി സെമിയിലും ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന് ഉറപ്പ്. ടൂര്‍ണമെന്റില്‍ ഇതുവരെ മെസ്സി നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കുകാരണം കരയ്ക്കിരുന്ന പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ സെമിയില്‍ കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. മരിയയുടെ അഭാവത്തിലും വിജയിക്കാന്‍ കഴിവുള്ള സംഘവമാണ് അര്‍ജന്റീന. മാര്‍ക്കോസ് റോജോ, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവരടങ്ങുന്ന മികച്ച പ്രതിരോധവും അവര്‍ക്കുണ്ട്. ഗോള്‍വലക്ക് മുന്നില്‍ സെര്‍ജിയോ റൊമേരോയും ഇറങ്ങുന്നതോടെ അമേരിക്കന്‍ മുന്നേറ്റ നിരക്ക് ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്.
ക്ലിന്റ് ഡെംസി, ഗ്യാസി സര്‍ഡെസ് എന്നിവരിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഡെംസി ഇതുവരെ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രാഡ്ലി നയിക്കുന്ന മധ്യനിരയും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. ബ്രാഡ്ലിക്കൊപ്പം ഗ്രഹാം സുസി, ബെഡോയ, ജെര്മെയ്ന് ജോണ്‍സ് എന്നിവരും ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ കളിപിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഎസ്. ഗോള്‍വലക്ക് മുന്നില്‍ കാവല്നില്ക്കുന്ന ബ്രാഡ് ഗുസാനെ കീഴടക്കുക എന്നതാണ് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍മാരുടെ വെല്ലുവിളി.
ഫാബിയന്‍ ജോണ്സണ്, ജെഫ് കാമറോണ്‍, ജോണ്‍ ബ്രൂക്സ്, ബാറ്റ് ബെസ്ലര്‍ എന്നിവര്‍ പ്രതിരോധം കാക്കാനുമിറങ്ങുന്നതോടെഒരു അട്ടിമറിയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: